Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chalakudy Bridge

Thrissur

ചാ​ല​ക്കു​ടി പാ​ല​ത്തി​ന്‍റെ ബ​ല​പ​രി​ശോ​ധ​ന തു​ട​രു​ന്നു

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ ചാ​ല​ക്കു​ടി പു​ഴ പാ​ല​ത്തി​ന്‍റെ ബ​ല​പ​രി​ശോ​ധ​ന വീ​ണ്ടും ന​ട​ത്തു​ന്നു. ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് ദേ​ശി​യ​പാ​ത​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മു​രി​ങ്ങൂ​ർ മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​ണ്. പാ​ല​ത്തി​ൽ മെ​ഷീ​ൻ നി​ർ​ത്തി​യി​ട്ടാ​ണ് ബ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ല​ത്തി​ന്‍റെ ബെ​യ​റിം​ഗു​ക​ൾ​ക്ക് ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 25 മു​ത​ൽ പാ​ലം അ​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കു​മെ​ന്നു​ക​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ക​ള​ക്ട​ർ സ്ഥ​ല​ത്തെ​ത്തി വി​ല​യി​രു​ത്തി. എ​ന്നാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഗു​രു​ത​ര​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യും ജ​ന​പ്ര​തി​നി​ധി​ക​ളും എ​തി​ർ​ത്തു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ട​നെ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി വേ​ണ്ടി​വ​രു​മൊ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​ത്.

Latest News

Corehub Up